നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ പുനർസമർപ്പിക്കാം.

ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് നൽകുന്ന 5000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവർക്ക് രേഖകളിലെ തകരാറ് പരിഹരിക്കാൻ അവസരം. www.norkaroots.org വൈബ്സൈറ്റിലെ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി ആദ്യം അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്ട്രഷൻ നമ്പരും പാസ്പോർട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷൻ നൽകിയാൽ നിലവിലെ സ്റ്റാറ്റസ് അറിയാം.
അനുബന്ധ രേഖകൾ സമർപ്പിക്കാൻ നോർക്കയിൽ നിന്ന് എസ്.എം.എസ്.സന്ദേശം ലഭിച്ചവർ www.norkaroots.org എന്ന വൈബ്സൈറ്റിൽ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്താം. NRI അക്കൗണ്ട് നമ്പർ സമർപ്പിച്ചുളളവർ സേവിംങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ നല്കിയ ശേഷം അനുബന്ധരേഖകൾ വീണ്ടും സമർപ്പിക്കേണ്ടതാണ്. രേഖകൾ ഒരോന്നും 2MB യ്ക്ക് താഴെയുളള PDF/jpeg ഫോർമാറ്റിൽ ഉളളതായിരിക്കണം. രേഖകൾ സമർപ്പിച്ച ശേഷം സേവ് എന്ന ഒപ്ഷൻ ക്ലിക്ക് ചെയ്ത് അപേക്ഷ വിജയകരമായി പൂർത്തീകരിച്ചു എന്ന് ഉറപ്പാക്കണം. അവസാന തീയതി നവംബർ 7. നോർക്കാ- റൂട്ട്സ് വെബ്സൈറ്റിൽ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംശയ ദൂരീകരണത്തിനായി തിങ്കളാഴ്ച മുതൽ രാവിലെ 10.30 മുതൽ 4.30 വരെ താഴെ ചേർത്തിട്ടുള്ള നമ്പരുകളിൽ ബന്ധപ്പെടാം.

ജില്ല ഫോൺനമ്പർ .
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
7736840358, 9747183831
കോട്ടയം, ഇടുക്കി, എറണാകുളം , പാലക്കാട് 9188268904, 9188266904
മലപ്പുറം, കോഴിക്കാട്, വയനാട് , കണ്ണൂർ ,കാസർഗോഡ്
9400067470, 9400067471, 9400067472
9400067473

സ്ഥലം പാലക്കാട്, വില 000, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്

ആര് നയിക്കും?; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും; പരിഗണനയില്‍ അഞ്ച് പേർ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ രണ്ട് ദിവസത്തിനകം തീരുമാനിച്ചേക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താന്‍ ദീപ ദാസ് മുന്‍ഷി നേതാക്കളുമായി ചര്‍ച്ച തുടരും. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, സംസ്ഥാന ഉപാധ്യക്ഷന്‍

സീറ്റൊഴിവ്

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിലെ ഡിഗ്രി കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഇഡബ്ല്യുഎസ് വിഭാഗത്തിന് ബിഎ ഹിസ്റ്ററി, ബിഎസ്‍സി കംപ്യൂട്ടര്‍ സയൻസ്, ബിഎസ്‍‌സി കെമിസ്ട്രി, ബിഎ മാസ് കമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങൾക്കും എസ്ടി വിഭാഗത്തിന് ബിഎസ്‍സി കംപ്യൂട്ടര്‍

ടെണ്ടര്‍ ക്ഷണിച്ചു

സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച

ഗസ്റ്റ് അധ്യാപക ഒഴിവ്

വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പറേറ്റ് മാനേജരുടെ കീഴിൽ പ്രവർത്തിക്കുന്ന പിങ്ങോട് ഡബ്ല്യൂഒഎച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസ്എസ് എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളിൽ എച്ച്എസ്എസ്ടി – പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ), ഫിസിക്സ്,

ക്ഷേമനിധി അംഗങ്ങൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി വികസിപ്പിച്ച അഡ്വാൻസ്‌ഡ് ഇൻഫർമേഷൻ ഇന്റര്‍ഫേസ് സിസ്റ്റം (AIIS) സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം പൂർത്തിയാക്കി ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.