മാനന്തവാടി : ഈ വർഷം പ്ലസ്ടു പരീക്ഷയിൽ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചോയിമൂല ചിയേഴ്സ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
നിസാമുദ്ദീൻ കെ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ അബ്ദുൽ ആസിഫ് ഉദ്ഘാടനം നിർവ്വഹിച്ചു. നിസാർ കെ.എം സ്വാഗതം ആശംസിച്ചു.
നൗഫൽ കെ.ബി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ മുനീർ എം.കെ നന്ദി പറഞ്ഞു

ഭക്ഷ്യവിഷബാധ; 10 പേർ ചികിത്സ തേടി
അഞ്ചുകുന്ന്: ഭക്ഷ്യവിഷബാധയെ തുടർന്ന് 10 പേർ ചികിത്സ തേടി. കാട്ടിക്കുളംസ്വദേശിയും അഞ്ചു കുന്നിൽ താമസിക്കുന്നതുമായ രാഹുൽ പ്രസന്നൻ (32), ഭാര്യ അഞ്ജലി (28), കൂളിവയൽ സ്വദേശികളായ ചക്കിങ്ങൽ നാസർ (47), മക്കളായ മുഹമ്മദ് ഫാസിൽ







