ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചു; ഉച്ചക്ക് 12.30 വരെ അഞ്ചുവരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുകൾക്ക്

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാൻ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചതായി സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു. ഒന്നു മുതൽ അഞ്ചുവരെ അക്കങ്ങളിൽ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകൾക്ക് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെയാണ് സമയം. ആറു മുതൽ ഒൻപതുവരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകൾക്ക് ഉച്ചക്ക് ഒന്നുമുതൽ വൈകിട്ട് നാലുവരെയാണ് സമയം.

രാവിലെ ബാങ്കിൽ എത്തിയിട്ടും ഇടപാട് നടത്താൻ അവസരം ലഭിക്കാത്തവർക്ക് ഉച്ചക്ക് 12.30 മുതൽ ഒരുമണിവരെ അവസരം നൽകും. ഒക്ടോബർ 19ന് ആരംഭിച്ച ഈ ക്രമീകരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.

ഉപഭോക്താക്കൾ ബാങ്ക് സന്ദർശനം പരമാവധി കുറയ്ക്കുന്നതിനായി എ.ടി.എം കാർഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ സേവിംഗ്സ് അക്കൗണ്ടിൽ ഇടപാടുകളിൽ മുകളിൽ പറഞ്ഞ ക്രമീകരണം പാലിക്കണം.
പൊതുവായ അന്വേഷണങ്ങൾ, മുൻകൂട്ടി നിശ്ചയിച്ച സന്ദർശനങ്ങൾ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണിൽ ബന്ധപ്പെടാം.

ചില മേഖലകളിൽ ബാങ്ക് പ്രവർത്തന സമയത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ അത്തരം പ്രദേശങ്ങളിൽ അക്കൗണ്ട് നമ്പർ അടിസ്ഥാനത്തിലുള്ള സമയക്രമീകരണത്തിൽ മാറ്റം വരും. അത്തരം പ്രദേശങ്ങളിലെ പുതുക്കിയ സമയക്രമം അതാത് ബാങ്ക് ശാഖകളിൽ പ്രദർശിപ്പിക്കുമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.