അരോഗ്യ ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തോടെനുബന്ധിച്ച് ആരോഗ്യ ഹോസ്പിറ്റലും,സുൽത്താൻ ബത്തേരി താലൂക്ക് ഗവ:ഹോസ്പിറ്റലും,കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതിയും വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പർ നൂറിഷാ ചെന്നോത്ത് അധ്യക്ഷത വഹിച്ചു.ഡോ.ഷൈനി മാത്യു രക്‌തദാന സന്ദേശം നൽകി.
ചടങ്ങിൽ വ്യാപാര വ്യവസായി ജില്ല സെക്രട്ടറി രവീന്ദ്രൻ സി, കണിയാമ്പറ്റ ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ്, ബീന,അരോഗ്യ ഗ്രൂപ്പ് ഡയറക്ടർ ഡോ.സാജിദ്, അരോഗ്യ ഗ്രൂപ്പ് ബിസിനസ് മാനേജർ രവി,ഫാമിലി വെഡിങ് സെന്റർ മേപ്പാടി ,എൻസിസി കേഡെറ്റ്സ് കൂടാതെ ജില്ലയുടെ വിവിധ മേഖലയിലുള്ളവർ രക്തദാനം നൽകി.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്