പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്കായി സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് വായ്പ നല്‍കും. 4 ശതമാനം മുതല്‍ 9 ശതമാനം വരെ പലിശയിലാണ് വായ്പ അനുവദിക്കുക. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. സ്വയംതൊഴില്‍ സംരംഭത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സഹിതം അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04936 202869, 9400068512.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും
ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍







