പുളിയാർമലയിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനം സമുചിതമായി ആഘോഷിച്ചു .വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും, വായനാവാരാചരണ ഉദ്ഘാടനവും സ്കൂൾ മാഗസിൻ പ്രകാശനവും ജിഎച്ച്എസ് കോളേരിയിലെ അധ്യാപകനും നാടൻപാട്ട് കലാകാരനുമായ ബിനു പി.എസ് നിർവഹിച്ചു.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ചെന്നലോട് യുപിഎസ് അധ്യാപകൻ
പ്രദീപ് കുമാർ കെ നിർവഹിച്ചു.
ഹെഡ്മാസ്റ്റർ ജോസ് കെ സേവിയർ, പിടിഎ പ്രസിഡണ്ട് സുനിത എന്നിവർ സംസാരിച്ചു .അധ്യാപകരായ രുഗ്മിണി പി കെ, സജീഷ് വി.കെ ,ലിനേഷ് കുമാർ ടി.കെ ,രജിത എൻ സി ശ്രുതി എസ് ,ചിത്ര എസ് ,ജോർല, ഷൈനി വികെ, ഷീബ കെ കെ , എന്നിവർ സംബന്ധിച്ചു.