ഹെല്‍മറ്റില്ലെങ്കില്‍ ക്യാമറ മാത്രമല്ല ഇനി സ്‍കൂട്ടറും പണിതരും, വരുന്നത് എഐയെ വെല്ലും സൂപ്പര്‍വിദ്യ!

ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ അടുത്തകാലത്തായി കാര്യമായ ഉയർച്ചയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വിഭാഗവും അതിവേഗം വളരുകയാണ്. എങ്കിലും റോഡ് സുരക്ഷയുടെയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്‍റെയും കാര്യത്തിൽ, ഇന്ത്യൻ ജനത ഇപ്പോഴും ഏറെ പിന്നിലാണ്. ഇപ്പോഴിതാ റൈഡര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രശസ്‍ത ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാൻഡായ ഓല ഇലക്ട്രിക് ഒരു ഹെൽമറ്റ് ഡിറ്റക്ഷൻ സിസ്റ്റം വികസിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഹെൽമറ്റ് ധരിച്ചാൽ മാത്രം സ്‍കൂട്ടർ ഓടുന്ന സാങ്കേതികവിദ്യയാണ് ഒല ഇലക്ട്രിക്ക് വികസിപ്പിക്കുന്നത്. യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയാണിത്. ഇതിനായി ഒരു ക്യാമറ സ്‍കൂട്ടറിന്‍റെ ഡിസ്പ്ലേയില്‍ ഉണ്ടായിരിക്കും. റൈഡർ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഈ ക്യാമറ ഉപയോഗിക്കുന്നു. അഥവാ യാത്രക്കാരൻ ഹെൽ‌മറ്റ് ധരിച്ചിട്ടില്ലെന്ന് വാഹനം തിരിച്ചറിഞ്ഞാൽ ഡ്രൈവർ മോഡിലേക്ക് വാഹനം മാറില്ല. പാര്‍ക്ക് മോഡിൽ തന്നെ തുടരും. ഹെൽമറ്റ് ധരിച്ചിട്ടുണ്ടെന്ന് വെഹിക്കിൾ കൺട്രോൾ യൂണിറ്റ് മോട്ടർ കൺട്രോൾ യൂണിറ്റിനെ അറിയിച്ചാൽ മാത്രമേ വാഹനം ഡ്രൈവ് മോഡിലേക്ക് മാറുകയുള്ളൂ. മാത്രമല്ല വാഹനം ഓടിത്തുടങ്ങിയത് ശേഷം ഹെൽമറ്റ് ഊരി മാറ്റാനും കഴിയില്ല. അങ്ങനെ കരുതിയാല്‍ അതും നടക്കില്ല. കാരണം ഹെൽമറ്റ് ഊരിയാൽ ഈ നിമിഷം സ്‍കൂട്ടര്‍ പാർക്ക് മോഡിലേക്ക് മാറും. ഹെൽമറ്റ് ധരിക്കാനുള്ള നിർദേശവും ഡിസ്പ്ലേയിൽ തെളിയും.

നേരത്തെ ടിവിഎസും സമാനമായ റിമൈൻഡര്‍ സംവിധാനം അവതരിപ്പിച്ചിരുന്നു. ക്യാമറ അധിഷ്‌ഠിത ഹെൽമറ്റ് റിമൈൻഡർ സംവിധാനമാണ് ടിവിഎസ് പ്രഖ്യാപിച്ചത്. എന്നാൽ ഒലയുടെ സംവിധാനം ഒരു പടി കൂടി മുന്നോട്ട് പോകുന്നു. ടിവിഎസിന്റെ കാര്യത്തിൽ, റൈഡർക്ക് ഒരു മുന്നറിയിപ്പ് സന്ദേശം മാത്രമേ ലഭിക്കുകയുള്ളു. ഒലയാകട്ടെ റൈഡർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിക്കാൻ അനുവദിക്കില്ല.

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കം!

ബത്തേരി ഫാമിലി വെഡിം​ഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിം​ഗ് സെന്റർ മാനേജിം​ഗ്

ശ്രേയസ് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ചുള്ളിയോട് ഹോമിയോ ആശുപത്രിയിലെ റീഷ്മ ഷാജി

മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഒക്ടോബർ 31നും ഇടയിൽ

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള

നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി മൊബൈൽ സ്‌ക്രീനില്‍ എഴുതി കാണിക്കും; പരീക്ഷണം അടുത്തയാഴ്‌ച്ച മുതല്‍

ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണിൽ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും.  പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി. സിം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.