കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സിസ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു.
ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു സംഭവം.തിരുവനന്തപുരത്തു നിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്ക്.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.