ചെന്നലോട്: ഗോത്ര മേഖലയിലെ യുവാക്കൾക്കിടയിൽ ലഹരി വ്യാപനം ഇല്ലാതാക്കുന്നതിന് വേണ്ടിയും കലാകായിക രംഗത്ത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയും തരിയോട് ഗ്രാമ പഞ്ചായത്തിലെ ചെന്നലോട് വാർഡിലെ ശാന്തിനഗർ കോളനിയിൽ യുവാക്കളെ സംഘടിപ്പിച്ചു ശാന്തിനഗർ ആർട്സ് & സ്പോർട്സ് ക്ലബ് ക്ലബ്ബ് രൂപീകരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് മെമ്പറുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ് എസ് മഹേഷ്, അനു വെളുക്കൻ, പ്രമോദ് പ്രഭാകരൻ, രഞ്ജിത്ത് രവി, അനന്തു, വിഷ്ണു, രതീഷ്, അരുൺ, നന്ദു, മധു പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഉണ്ണി ചന്ദ്രൻ (പ്രസിഡണ്ട്), എസ് എസ് മഹേഷ് (സെക്രട്ടറി), അനു വെളുക്കാൻ (ട്രഷറർ), പ്രമോദ് പ്രഭാകരൻ (വൈസ് പ്രസിഡണ്ട്), രഞ്ജിത്ത് രവി (ജോ സെക്രട്ടറി).

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന