സുൽത്താൻ ബത്തേരി നഗരസഭയും നാഷണൽ ഹെൽത്ത് മിഷനും ചേർന്ന് സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനും സംരക്ഷണത്തിനുമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ബത്തേരി പൂതിക്കാടിൽ ആരംഭിച്ച അർബൻ ഹെൽത്ത് ആന്റ് വെൽനസ്സ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു. നഗരസഭ ഡെപ്യുട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് 1 മുതൽ വൈകീട്ട് 6.30 വരെയാണ് സെൻ്ററിൻ്റെ പ്രവർത്തന സമയം.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. റഷീദ്, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, കൗൺസിലർമാരായ കെ.സി യോഹന്നാൻ, സലീം മഠത്തിൽ, ബിന്ദു സജി, സി.കെ ഹാരിഫ്, ബിന്ദു പ്രമോദ്, ഡി.പി.എം ഡോ. സമീഹ സൈതലവി തുടങ്ങിയവർ സംസാരിച്ചു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന