വയനാട് ജില്ലയില്‍ ഇന്ന് (22.10.20) 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 122 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6116 ആയി. 5090 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 40 പേര്‍ മരണപ്പെട്ടു. നിലവില്‍ 986 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 377 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







