ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് ഭരണകൂട ഭീകരത:സിസിഎഫ്.

കൽപ്പറ്റ: ഭരണകൂട ഭീകരതയുടെ ഇരയായി തീർന്ന ഫാദർ സ്റ്റാൻഡ് സ്വാമിയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് ക്രിസ്ത്യൻ കൾച്ചറൽ ഫോറം കൽപ്പറ്റ കലക്ടറേറ്റിനു മുൻപിൽ റിലേ ധർണ നടത്തി. നിയമത്തെ ദുർവ്യാഖ്യാനം ചെയ്തു 83 വയസ്സുള്ള വയോവൃദ്ധനായ പുരോഹിതൻ സ്റ്റാൻ സാമിയേ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരിക്കുന്ന അത് ഒരിക്കലും നീതീകരിക്കാനാവാത്ത നടപടിയാണ്. 10000 പേജുള്ള കുറ്റപത്രം ഒരു വയോവൃദ്ധൻനെതിരെ കൊണ്ടുവന്ന് ശിഷ്ട ജീവിതകാലം മുഴുവൻ വിചാരണ തടവുകാരനായി ജയിലിൽ കഴിയാനുള്ള സാഹചര്യമാണ് ഒരുങ്ങി വരുന്നത്. അത് ജനാധിപത്യത്തെ സ്നേഹിക്കുന്ന ഒരാൾക്കും അംഗീകരിക്കാൻ ആവുന്ന നടപടിയല്ല. ഭരണാധികാരികൾ സ്വേച്ഛാധിപതികളുടെ റോളിലേക്ക് മാറുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തെ അപകടപ്പെടുത്തും. അത്തരമൊരു സമൂഹത്തിൽ സാമൂഹ്യ പരിഷ്കർത്താക്കൾ ആക്രമിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തതുകൊണ്ട് സാമൂഹിക പരിഷ്കരണം ദുർബലവിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി എന്നിവ തടഞ്ഞു നിർത്താനാവില്ല. എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരായി മുന്നിട്ടിറങ്ങണമെന്നും ധർണയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ കോവിഡ് നിയന്ത്രണ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അഞ്ച് പേർ വീതം വിവിധ ഘട്ടങ്ങളിലായി ഇരുന്നുകൊണ്ടാണ് ധർണാ സമരം നടത്തിയത്. ധർണ വിശ്വാസ സംരക്ഷണ വേദി ചെയർമാൻ എം.സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ക്രിസ്ത്യൻ കൾച്ചറൽ ഫോറം ജില്ലാ ചെയർമാൻ സാലു അബ്രാഹം മേച്ചേരിൽ അധ്യക്ഷത വഹിച്ചു. ഷിബു മാവേലി കുന്നേൽ, ജോണി പറ്റാനി, കെ.കെ ജേക്കബ്, അഡ്വക്കറ്റ് കെ.എ ജോസ്, അഡ്വക്കേറ്റ് ജോഷി സിറിയക്,വിജി ജോർജ്,കാതറിൻ ജോയ്, കെ.വൈ ജോർജ്, ഫാ.ടോണി, ഫാ.സോമി വടയാപറമ്പിൽ,സി. ക്രിസ്റ്റീന എസ്‌വിഡി, അഡ്വക്കേറ്റ് റെജിമോൾ, ജോസ് പുറത്തൂർ,കെ.വി ജോൺ,ഷാജൻ മണിമല തുടങ്ങിയവർ സംസാരിച്ചു.

കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; വയനാട് സ്വദേശി അറസ്റ്റിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 6.4 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയനാട് സ്വദേശി അബ്ദുൾ സമദിനെ (26) അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യവസ്തുക്കളുടെ

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫിഷറീസ് വകുപ്പിന്റെ ബയോഫ്ലോക്ക് ഫിഷ് ഫാമിംങ്ങ് നടത്തുന്നതിന് ഏഴ് ബയോഫ്ലോക്ക് ടാങ്കുകൾ നിർമിക്കാൻ താത്പ്പര്യവും പ്രവർത്തി പരിചയുമുള്ള സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെൻഡറുകൾ നവംബർ 19 വൈകിട്ട്

തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നവംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ് കോഴ്സ്) കോഴ്സുകളിലാണ്

കറവപശു വളർത്തൽ പരിശീലനം

സുൽത്താൻ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 14, 15 തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കറവപശു വളർത്തലിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ നവംബർ പത്തിനകം 04936 297084

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേരില്ലേ?, എന്നാല്‍ ഇപ്പോള്‍ ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. നാളെയും മറ്റന്നാളും പേര് ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.