രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. കെ.പി.സി., വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ. ,ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുൽദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഇപ്പോൾ വന്ന വിധി പ്രതീക്ഷിച്ചിരുന്നതാണന്നും തെരുവിൽ പ്രതികരിക്കുന്നതിനൊപ്പം നിയമപരമായി നേരിടുമെന്നും നഗരത്തിലെ പ്രകടനത്തിന് ശേഷം പിണങ്ങോട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നേതാക്കൾ പറഞ്ഞു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്