ഗ്യാസിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങള്‍ ഇവയെല്ലാം..

മിക്കവരിലും കണ്ടുവരുന്ന ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രയാസമാണ് ഗ്യാസ്. വലിയൊരു പരിധി വരെ നാം പതിവായി കഴിക്കുന്ന ഭക്ഷണങ്ങള്‍, വ്യായാമം, ഉറക്കം, സ്ട്രെസ് തുടങ്ങി പല ഘടകങ്ങളും ഇവയെ സ്വാധീനിക്കാം.

കൂട്ടത്തില്‍ ഭക്ഷണം തന്നെയാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. ചില ഭക്ഷണം കഴിച്ചാല്‍ ചിലര്‍ക്ക് അതിയായി ഗ്യാസ് പിടിപെടാറുണ്ട്. ഇതിന് പിന്നാലെ വയര്‍ വീര്‍ത്തുവരികയും സ്കംഭനാവസ്ഥയും തോന്നാം. ഏറെ അസ്വസ്ഥത നിറഞ്ഞ ഗ്യാസിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങളാണിവയെല്ലാം..

ഒന്ന്..

ഒരുപാട് പോഷകങ്ങളടങ്ങിയ ഭക്ഷണമാണ് പയറുവര്‍ഗങ്ങള്‍. എന്നാലിവ ഗ്യാസിലേക്കും ചിലരെ നയിക്കാം. ബീൻസ്, പരിപ്പ്, വെള്ളക്കടല, ഗ്രീൻ പീസ് എന്നിവയാണീ കൂട്ടത്തില്‍ ഏറ്റവുമധികം ഗ്യാസ് സൃഷ്ടിക്കുക.

രണ്ട്…

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താമെന്ന് പറയുന്നത് കേട്ടിട്ടില്ലേ? അത്രമാത്രം ആരോഗ്യഗുണങ്ങളാണ് ആപ്പിളിനുള്ളതെന്നാണ് ഈ വാദം സൂചിപ്പിക്കുന്നത്. എന്നാല്‍ ആപ്പിളും ചിലരില്‍ ഗ്യാസ് പ്രശ്നം സൃഷ്ടിക്കാം. ആപ്പിളിലുള്ള ‘സോര്‍ബിറ്റോള്‍’, ‘ഫ്രക്ടോസ്’ എന്നിവ ദഹിക്കാൻ സമയമെടുക്കുന്നതോടെയാണ് ചിലരില്‍ ഇത് ഗ്യാസിന് കാരണമായി മാറുന്നത്.

മൂന്ന്…

അടുത്തതായി ഈ പട്ടികയില്‍ വരുന്നത് ഉള്ളിയാണ്. ഉള്ളിയിലടങ്ങിയിരിക്കുന്ന ‘ഫ്രക്ടൻസ്’ എന്ന ഫൈബറാണ് ഗ്യാസിന് കാരണമായി വരുന്നത്. ഉള്ളി പച്ചയ്ക്ക് (സലാഡായി ) കഴിക്കുമ്പോഴാണ് ഈ പ്രശ്നം ഏറെയും വരിക. പാകം ചെയ്ത ഉള്ളി അത്ര പ്രശ്നമല്ല.

നാല്…

പാലും പാലുത്പന്നങ്ങളും ചിലരില്‍ കാര്യമായി ഗ്യാസ് ഉണ്ടാക്കാറുണ്ട്. ചീസ്, കട്ടിത്തൈര്, വെണ്ണ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടും.

അഞ്ച്…

നാം പുറത്തുനിന്ന് വാങ്ങിക്കുന്ന സോഫ്റ്റ് ഡ്രിംഗ്സ്, കാര്‍ബണേറ്റഡ് ആയവയാണെങ്കിലും ഇതും ഗ്യാസുണ്ടാക്കും. ഈ പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള കാര്‍ബൺ ഡയോക്സൈഡാണ് ഇതിന് കാരണമായി വരുന്നത്.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.