നിയമസഭയിൽ പ്രത്യേക ബില്ല് അവതരിപ്പിക്കും ‘ അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ.

കൽപ്പറ്റ :വസ്തു വിൽപന തൊഴിൽ മേഖലയിൽ സാമൂഹിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് നിയമസഭയിൽ പ്രത്യേക ബില്ല് അവതരിപ്പിക്കുമെന്ന് കേരളാ ലാൻ്റ് കമ്മീഷൻ ഏജൻസ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അഡ്വ. ടി. സിദ്ധിഖ് എം.എൽ.എ. പ്രസ്താവിച്ചു

കെ.എൽ.സി.എ.എ.സംസ്ഥാന പ്രസിഡണ്ട് എൻ.കെ. ജ്യോതിഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടി.കെ. ഉമ്മർ സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡണ്ട് ഇ.വി. സജി അദ്ധ്യക്ഷത വഹിച്ചു. സി.എം ‘ ജാഫർ ഖാൻ പാലക്കാട്, സംസ്ഥാന ട്രഷറർ കെ.എം. ബീരാൻ, സംസ്ഥാന സമിതിയംഗം ഷാഫി ബന്ദടുക്ക, സംസ്ഥാന എക്സി.. അംഗം സുരേഷ് ബാബു പെരുമ്പാവൂർ , ഐ.ടി.യു.സി ട്രഷറർ സെയ്ഫു വൈത്തിരി ,കെ എൽ സി.എ.എ. ജില്ലാ ട്രഷറർ എൻ.കെ. ശ്രീനിവാസൻ , സ്വാഗത സംഘം ജനറൽ കൺവീനർ ഗോപി പൂതാടി, സെയ്നുദ്ദീൻ പി. ബേബി തുരുത്തിയിൽ എന്നിവർ സംസാരിച്ചു
സമ്മേളനത്തിൽ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
കെ.എൽ ആർ സാക്ഷി പത്രം റദ്ദ് ചെയ്യണമെന്ന പ്രമേയം സെക്രട്ടറി അവതരിപ്പിച്ചു സമ്മേളന നഗരിയിൽ നടന്ന ചർച്ചയിൽ വിവിധ മേഖലകളെ പ്രതിനിധികരിച്ച് അഷ്റഫ് പുലാടൻ, നജീബ മേപ്പാടി, രാധാകൃഷ്ണൻ ബത്തേരി , പ്രഭാകരൻ നായർ , സി.സി ജോസ്, റഷീദ് പടിഞ്ഞാറത്തറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
എസ്.എസ്.എൽ.സി – ക്ക് ഉന്നത വിജയം സെൽ ന സെബാസ്ത്യൻ, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം നേടിയ അനൽ റോഷൻ എന്നിവരെ സമ്മേളന നഗരിയിൽ ആദരിച്ചു.

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook

ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

മാനന്തവാടി: എരുമതെരുവിലെ ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ്, തച്ചയില്‍

കാട്ടു പോത്തിനെ വേട്ടയാടിയെ സംഘത്തെ പിടികൂടി

പുൽപ്പള്ളി : ഇരൂളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാപ്പി സെറ്റ് ഭാഗത്ത് നിന്നും കാട്ടുപോത്തിനെ വേട്ടയാടിയെ സംഘത്തെ ചെതതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. സൗത്ത് വയനാട്

ഇനി സ്വര്‍ണം മാത്രമല്ല വെള്ളിയും പണയം വയ്ക്കാം; പുതിയ സര്‍ക്കുലറുമായി ആര്‍ബിഐ

പണത്തിന് ആവശ്യം വരുമ്പോള്‍ സ്വര്‍ണം പണയം വയ്ക്കാറുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മുതല്‍ വെള്ളിയും നിങ്ങള്‍ക്ക് പണയം വയ്ക്കാം. വെള്ളി ഈടായി നല്‍കി കൊണ്ട് ലഭിക്കുന്ന വായ്പയ്ക്ക് കൂടുതല്‍ സമഗ്രമായ നിര്‍ദേശങ്ങള്‍ അടങ്ങിയ

ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് എങ്ങനെയെന്ന് അറിയാം…

സാധാരണയായി ഭക്ഷണം കഴിച്ചതിന് ശേഷം വെളളം കുടിക്കണം എന്നാണല്ലേ പറയുന്നത്. എന്നാല്‍ അടുത്തിടെ ഹാര്‍വാര്‍ഡ് ഹെല്‍ത്തും എന്‍ഐഎച്ചും നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് ഭക്ഷണത്തിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്

ഇന്ന് അനക്കമില്ല? ഇന്നലത്തെ നിരക്കില്‍ തുടർന്ന് സ്വര്‍ണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലത്തെ അതേ വിലയിലാണ് വ്യാപാരം നടക്കുന്നത്. 89,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. ഒക്ടോബര്‍ മാസത്തിലെ സ്വര്‍ണവില നിരക്ക് പവന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.