താമരശ്ശേരി :ചുരം എട്ടാം വളവിൽ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു.ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ മാത്രമായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്, നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സും, നാട്ടുകാരും, ചുരം സംരക്ഷണ സമിതി അംഗങ്ങളും എത്തി രക്ഷാപ്രവർത്തനം നടത്തി.

യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
വാഹനം കഴുകാനിറങ്ങിയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പാട് പനച്ചിതടത്തിൽ പ്രദീപ് (42) ആണ് മരിച്ചത്. അപ്പാട് ഉന്നതിക്ക് സമീപമുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴഞ്ഞുവീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. Facebook







