കുട്ടികളൊന്നും ആയില്ലേ എന്ന് ചോദ്യം ; അയൽവാസികളെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന് മധ്യവയസ്‌കൻ..

കുട്ടികളാകുന്നില്ലേയെന്ന് നിരന്തരം ചോദിച്ച്‌ ശല്യപ്പെടുത്തിയ അയല്‍വാസികളെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന് 46 കാരൻ.

പഞ്ചാബിലെ ലുധിയാനയിലുള്ള റോബിൻ എന്ന മുന്നയാണ് വയോധികരായ മൂന്ന് അയല്‍വാസികളെ കൊലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. വെള്ളിയാഴ്ച്ചയാണ് കൊലപാതകം പുറത്തറിയുന്നത്. റോബിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അയല്‍വാസികളായ സ്ത്രീയും അവരുടെ ഭര്‍ത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കമ്മീഷണര്‍ മൻദീപ് സിംഗ് സിദ്ദു സ്ഥിരീകരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുരീന്ദര്‍ കൗര്‍ (70), ചമൻ ലാല്‍(75), ചമൻ ലാലിന്റെ 90 വയസ്സുള്ള അമ്മ സുര്‍ജീത് കൗര്‍എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവറാണ് റോബിൻ. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഇയാള്‍ക്കും ഭാര്യയ്ക്കും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികള്‍ വേണമെന്നും ചികിത്സ നടത്തണമെന്നും അയല്‍വീട്ടിലെ കുടുംബം നിരന്തരം റോബിനോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

ഭാര്യയുടെ മുന്നില്‍ വെച്ച്‌ കൗര്‍ ഇത് വീണ്ടും പറഞ്ഞതോടെ റോബിൻ പ്രകോപിതനായി. ഇതോടെ ഇവരുടെ വീട്ടിലെത്തി ചുറ്റിക കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.

കൊലപാതകത്തിനു ശേഷം അപകട മരണമാണെന്ന് വരുത്തി തീര്‍ക്കാൻ ഇയാള്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇതിനായി അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീയിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു.

വെള്ളിയാഴ്ച്ച രാവിലെ പാല്‍ക്കാരൻ എത്തിയപ്പോഴാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ദിവസവും വീട്ടില്‍ ആളനക്കമുണ്ടായിരുന്നില്ലെന്ന് പാല്‍ക്കാരനാണ് അയല്‍ക്കാരെ അറിയിച്ചത്. ഇതോടെ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് അയല്‍വാസികളെ ചോദ്യം ചെയ്തപ്പോള്‍ കൂട്ടത്തില്‍ റോബിനും ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തനിക്കൊപ്പം ഭാര്യയേയും അറസ്റ്റ് ചെയ്യണമെന്നും താൻ ജയിലിലായാല്‍ ഭാര്യ തനിച്ചാകുമെന്നുമായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും

കള്ള കേസിൽ കുടുക്കാൻ കാർ പോർച്ചിൽ തോട്ടയും കർണാടക മദ്യവും കൊണ്ടു വച്ച സംഭവം; ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പുൽപ്പള്ളി: കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)പുൽപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.കേസിൽ ആദ്യം അറസ്റ്റിലായ പുൽപ്പള്ളി, മരക്കടവ്,

ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ വിഭാഗങ്ങളില്‍ ട്യൂട്ടര്‍/ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ്, ടിസിഎംസി/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 15

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ

കേസ് വർക്കർ അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന കാവൽ പ്ലസ് പദ്ധതിയിൽ കേസ് വർക്കർ (സിഎസ്എ) തസ്തികയിലേക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവർത്തനത്തിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഒഴികെയുള്ള സ്പെഷലൈസേഷനുകളിൽ റെഗുലർ ബിരുദാനന്തര ബിരുദവും കുട്ടികളുടെ

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.