ജില്ലാ കുടുംബശ്രീ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ആദിവാസി വിദ്യാര്‍ത്ഥികളെ ആദരിച്ചു.
‘ലക്ശ രെക്കെ’ (ലക്ഷ്യമാകുന്ന ചിറകിൽ പറക്കാം) എന്ന പേരിൽ നടത്തിയ അനുമോദന ചടങ്ങ് ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തിയ ചടങ്ങില്‍ തിരുനെല്ലി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, മോട്ടിവേഷന്‍ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു. ചടങ്ങിൽ ആര്‍ട്ട് ലൗവേഴ്‌സ് അമേരിക്ക വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. ബാലസുബ്രഹ്‌മണ്യന്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍, ആദിവാസി സമഗ്ര വികസന പദ്ധതി കോര്‍ഡിനേറ്റര്‍ സായ് കൃഷ്ണന്‍, എ.ഡി.എം.സി വി.കെ റെജീന, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിന്ധു രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp