ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കും ഈ അ‍ഞ്ച് കാര്യങ്ങള്‍…

ഇന്ന് ലോകത്ത് രോഗബാധ മൂലം മരണപ്പെടുന്നവരില്‍ ഏറ്റവും മുന്നിലുള്ള കാരണമാണ് ക്യാൻസര്‍. പലപ്പോഴും രോഗം സമയത്തിന് കണ്ടെത്താൻ സാധിക്കാത്തതാണ് വലിയ തിരിച്ചടിയാകുന്നത്. അതുപോലെ തന്നെ മോശം ജീവിതരീതികള്‍ ക്യാൻസര്‍ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതായും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തില്‍ ക്യാൻസറിലേക്ക് ഭാവിയില്‍ സാധ്യത വർധിപ്പിക്കുന്ന അഞ്ച് കാരണങ്ങളെ കുറിച്ചാണിനി പറയുന്നത്.

ഭക്ഷണം…

നാം എന്ത് കഴിക്കുന്നോ അത് നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കും. ഇത്തരത്തില്‍ മോശം ഭക്ഷണങ്ങള്‍ പതിവാക്കിയാല്‍ അത് സ്വാഭാവികമായും ക്രമേണ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ഇങ്ങനെ ക്യാൻസറിലേക്ക് സാധ്യതയൊരുക്കുന്ന തരം ഭക്ഷണമാണ് പ്രോസസ്ഡ് ഫുഡ്. ഈ ഇനത്തില്‍ വരുന്ന ഏത് ഭക്ഷണവും പതിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇവ ക്യാൻസറിന് കാരണമാകുമെന്നല്ല, മറിച്ച് സാധ്യത കൂട്ടാവുന്ന ഘടകമാണെന്ന്.

അമിതവണ്ണം

മോശം ജീവിതരീതിയുടെ ഭാഗമായി ചിലരിലുണ്ടാകുന്ന അമിതവണ്ണവും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കാം. ഏതാണ്ട് പതിമൂന്ന് തരം ക്യാൻസറുകള്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട് പിടിപെടാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെ തന്നെ ക്യാൻസര്‍ മരണസാധ്യതയും അമിതവണ്ണമുള്ളവരില്‍ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.

അമിതവണ്ണമുള്ള എല്ലാവരും അനാരോഗ്യകരമായ അവസ്ഥയിലാണെന്നല്ല പറയുന്നത്. എന്നാല്‍ മോശമായ രീതിയില്‍ വണ്ണം കൂടിയിട്ടുള്ളവരില്‍ രോഗസാധ്യത കൂടും.

പുകവലി…

പുകവലിയും ക്യാൻസറും തമ്മിലുള്ള ബന്ധം പ്രത്യേകിച്ച് നമ്മള്‍ വിശദമാക്കേണ്ടതില്ല. കാരണം അത്രമാത്രം ഇതിന്‍റെ ഗൗരവം ഇന്ന് ഏവര്‍ക്കുമറിയാം. പല തരത്തിലുള്ള ക്യാൻസര്‍ ബാധയ്ക്ക് പുകവലി കാരണമാകാറുണ്ട്. വായ, തൊണ്ട, അന്നനാളം, ആമാശയം, കരള്‍, ശ്വാസകോശം, മലാശയം, പാൻക്രിയാസ്, വൃക്ക തുടങ്ങി പല അവയവങ്ങളെയും ബാധിക്കുന്ന ക്യാൻസറിലേക്ക് പുകവലി സാധ്യതയൊരുക്കാം.

ഹെപ്പറ്റൈറ്റിസ്- ബി

ഹെപ്പറ്റൈറ്റിസ് ബി വൈറസ് പത്തിലധികം ക്യാൻസറുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഹെപ്പറ്റൈറ്റിസ് സി വൈറസും ഇതുപോലെ വെല്ലുവിളി ഉയര്‍ത്തുന്ന രോഗകാരിയാണ്. ഹെപ്പറ്റൈറ്റിസ് ബി മൂലം കരളില്‍ ക്യാൻസര്‍ ബാധിക്കാതിരിക്കാൻ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വ്യാപകമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

എച്ച്പിവി

എച്ച്പിവി (ഹ്യൂമണ്‍ പാപിലോമ വൈറസ്) മൂലവും ക്യാൻസര്‍ സാധ്യത കൂടാം. എച്ച്പിവി പ്രധാനമായും ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അധികവും സ്ത്രീകളിലാണ് ഇത് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നത്. സുരക്ഷിതമല്ലാത്ത ഓറല്‍ സെക്സ് എച്ച്പിവി സാധ്യത കൂട്ടുന്നതായി അടുത്തിടെ ഒരു പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.