ചർമ സംരക്ഷണത്തിന് ചില കറ്റാർവാഴ ഫേസ്പാക്കുകൾ..

ഗുണങ്ങൾ ഏറെയുള്ള ഒരു ഔശധ സസ്യമാണ് കറ്റാര്‍വാഴ. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറ്റാര്‍വാഴ ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്. ഫേസ് മാസ്കും ഹെയര്‍ മാസ്‌കും ആയിട്ടു മാത്രമല്ല, ചര്‍മ്മത്തിനു പുറത്തെ ചൊറിച്ചിലിനും സൂര്യതാപത്തിനുമെല്ലാം കറ്റാര്‍വാഴ മരുന്നാണ്.

ചർമ്മത്തിന്‍റെ പ്രശ്നങ്ങൾ അതിവേഗം പരിഹാരിക്കാൻ കറ്റാർവാഴക്ക് കഴിയും ചർമ്മത്തിന്‍റെ വരൾച്ച, കരുവാളിപ്പ് എന്നിവ മാറാനും മൃദുത്വം ലഭിക്കാനും തിളക്കമുള്ള ചര്‍മ്മം ലഭിക്കാനും കറ്റാര്‍വാഴ നല്ലതാണ്. കൂടാതെ മുഖക്കുരു, കറുത്ത പാടുകള്‍, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവ അകറ്റാനും കറ്റാര്‍വാഴ സഹായിക്കും.ചർമ സംരക്ഷണത്തിന് കറ്റാർവാഴ ഇങ്ങനെയെല്ലാം ഉപയോഗിക്കാം..

ഒന്ന്…

ഒരു സ്പൂൺ വീതം കറ്റാർവാഴ ജെല്ലും തേനും എടുത്ത് ഇതിലേയ്ക്ക് ഒരൽപം മഞ്ഞളും ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 20 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം. മുഖത്തെ കറുത്ത പാടുകളെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

രണ്ട്…

രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, ഒരു സ്പൂൺ തൈര് എന്നിവയെടുത്ത് മിക്സ് ചെയ്യുക. വരണ്ട ചർമ്മം ആണെങ്കിൽ ഇതിലേയ്ക്ക് ഒരു സ്പൂൺ തേനും എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ഒരു സ്പൂൺ നാരങ്ങാ നീരും ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം കഴുകി കളയാം. കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും.

മൂന്ന്…

കറ്റാർവാഴയുടെ നീരിനൊപ്പം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്തിടാം. കുറച്ചു സമയത്തിനുശേഷം കഴുകി കളയാം. സ്ഥിരമായി ഇത് ചെയ്താൽ മുഖത്തെ പാടുകൾ മാറുകയും മുഖകാന്തി വർധിക്കുകയും ചെയ്യും.

നാല്…

കറ്റാർവാഴ ജെല്ലും വെള്ളരിക്കാ നീരും തുല്യ അളവിലെടുത്ത് മുഖത്തു പുരട്ടുന്നതും ചര്‍മ്മത്തിന് നല്ലതാണ്.

അഞ്ച്…

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് കണ്ണിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്.

ആറ്…

ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ പാടുകള്‍ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.

ഏഴ്…

രണ്ട് ചെറിയ സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.