നിസാരക്കാരനല്ല ഉലുവ; അറിയാം ഉലുവയുടെ ആരോഗ്യ ഗുണങ്ങൾ..

ഭക്ഷണ വിഭവങ്ങൾക്ക് സ്വാദും മണവും നൽകാൻ ഉപയോഗിക്കുന്ന സുഗന്ധ വ്യഞ്ജനമാണ് ഉലുവ. ഇതിനു പുറമെ ഉലുവയ്ക്കു നിരവധി ആരോഗ്യഗുണങ്ങളുണ്ട്.

ഉലുവ നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഉലുവ സഹായിക്കുന്നു.

ആയുർവേദ ഔഷധങ്ങൾ തയാറാക്കാനും ഉലുവ ധാരാളമായി ഉപയോഗിക്കുന്നു.ഉലുവ പ്രമേഹം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും.

ഉലുവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈഗനല്ലിനും ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളുമാണ് പ്രമേഹം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നത്.

ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ നിരക്ക് കുറയ്ക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടാനും ഉലുവ സഹായിക്കും. ഉലുവയിൽ കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന നാരുകൾ ആയ ഗാലക്ടോമനൻ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ഉപാപചയം കൂട്ടാനും വയർ നിറഞ്ഞ പ്രതീതി തോന്നിക്കാനും ഇതു വഴി കഴിയും. ഉലുവയിലെ നാരുകൾ വൻകുടൽ കാൻസർ തടയാൻ സഹായിക്കുന്നു. ഉലുവയിൽ ഈസ്ട്രജന്റെ ഗുണങ്ങൾ നൽകുന്ന ഡയസ്ജെനിൻ, റൈബോഫ്ലേവനുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

ഇത് ആർത്തവ അസ്വാസ്ഥ്യം കുറയ്ക്കാൻ സഹായിക്കും. ഉലുവ കുതിർത്തതിനുശേഷം അതിട്ടു വെള്ളം തിളപ്പിച്ചു കുടിക്കുന്നത് നല്ലതാണ്. വിളർച്ച അകറ്റാനും മുലപ്പാൽ വർധിപ്പിക്കാനും ഉലുവ കഴിക്കുന്നതു നല്ലതാണ്. ഉലുവ പോലെ തന്നെ മികച്ച ആരോഗ്യ ഗുണങ്ങൾ തരുന്നതാണ് ഉലുവയിലയും. ഉലുവയില തോരനായും കറിയായും ചപ്പാത്തി, ദോശ എന്നിവയി ൽ ചേർത്തും ഉപയോഗിക്കാം

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.