വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നാളികേര വികസന കൗണ്‍സില്‍ മുഖേന നടപ്പിലാക്കുന്ന ഹൈബ്രിഡ് തെങ്ങിന്‍ തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വഹിച്ചു. വേഗത്തിൽ കായ്ക്കുന്നതും വലിയതും ഗുണമേന്മയുള്ളതുമായ ഹൈബ്രിഡ് തെങ്ങിന്‍ തൈകകളാണ് വിതരണം ചെയ്തത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതി ദാസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ തോമസ്, വാര്‍ഡ് മെമ്പര്‍ ജോഷി വര്‍ഗീസ്, വൈത്തിരി കൃഷി ഓഫീസര്‍ കെ.ബി ശാലിനി തുടങ്ങിയവര്‍ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്