മാടക്കുന്ന് സെന്റ്.ആന്റണിസ് യുപി സ്കൂളിൽ 2023-24 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ നടത്തി. തിരഞ്ഞെടുപ്പിൽ മത്സരാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഇവിഎം വേറിട്ട ഒരു അനുഭവമായി.എച്എം ജിജി ടീച്ചർ,എസ്ആർ എലിസബത്ത് എന്നിവർ നേതൃത്വം നൽകി.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







