കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചി, ഇന്‍ഗ ബാംഗ്ളൂര്‍, ജോയന്റ് വളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ് ജ്വാല, ചൈല്‍ഡ്ലൈന്‍ വയനാട് കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജന്മനാ മുറിചുണ്ടോടു കൂടിയോ, അണ്ണാക്കിന്റെ വൈകല്യത്തോടു കൂടിയോ ജനിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യ ശസ്ത്രക്രിയക്കുളള പ്രാഥമിക പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 18 ന് രാവിലെ 9 മുതല്‍ 1 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജൂബിലി ഹാളിലാണ് പ്രാഥമിക പരിശോധന ക്യാമ്പ് നടക്കുക. ക്യാമ്പില്‍ പങ്കെടുക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും 9562911098, 9562941098 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്