മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പെരുന്തട്ടയിൽ സമാപിച്ചു.

കൽപ്പറ്റ: മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി നടത്തിയ മൗണ്ടയ്ൻ ടെറയിൻ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യൻഷിപ്പ് കൽപ്പറ്റക്കടുത്ത് പെരുന്തട്ടയിൽ സമാപിച്ചു.
കേരളത്തിനകത്തും നിന്നും പുറത്ത് നിന്നുമായി നിരവധി സൈക്ലിംഗ് താരങ്ങൾ പങ്കെടുത്തു.

വയനാട് ടൂറിസം ഓർഗനൈസേഷൻ ,വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ,കേരള ടൂറിസം , വയനാട് ഡി.ടി.പി.സി. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ബംഗ്ളൂരു, മദ്രാസ്, കോയമ്പത്തൂർ, പൂനെ എന്നിവിടങ്ങളിൽ നിന്നും കായിക താരങ്ങൾ എത്തിയിരുന്നു. നാല് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മെയ്സ ബെക്കർ , വുമൺസ് വിഭാഗത്തിൽ ജോഷ്ന ജോയി, സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ബി. അമൽജിത്ത്, മെൻസ്’ വിഭാഗത്തിൽ കോയമ്പത്തൂരിൽ നിന്നുള്ള പ്രൈവേഷ് എന്നിവർ ഒന്നാം സ്ഥാനം നേടി. ഒന്നാം സ്ഥാനകാർക്ക് 10,000, രണ്ടാം സ്ഥാനക്കാർക്ക് ഏഴായിരം രൂപ, മൂന്നാം സ്ഥാനക്കാർക്ക് 5000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസുകൾ സമ്മാനിച്ചു.

ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി സലീം കടവൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡണ്ട് കെ.ആർ.വാഞ്ചീശ്വരൻ, സെക്രട്ടറി സി.പി.ഷൈലേഷ്, ട്രഷറർ പി.എൻ. ബാബു വൈദ്യർ, ഔട്ട് ഡോർ പ്രോഗ്രം ചെയർമാൻ പ്രദീപ് മൂർത്തി , കൺവീനർ പി.അനൂപ്, വയനാട് ഒളിമ്പിക് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി സുബൈർ ഇളംകുളം
തുടങ്ങിയവർ സംസാരിച്ചു.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൻ വൈദ്യ’ സഹായവും ഏർപ്പെടുത്തിയിരുന്നു. . .
കോഴിക്കോട് ആസ്ഥാനമായ കഫേ വർക്ക് സ്റ്റാർട്ടിൻ്റെ സാങ്കേതിക സഹായത്തോടെ നടത്തിയ എം.ടി.ബി.യിൽ
സൈക്ലിംഗിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു.

ഇൻഡിഗോയ്‌ക്കെതിരായ നടപടി എയർലൈനുകൾക്ക് ഒരു മുന്നറിയിപ്പായിരിക്കും; കേന്ദ്ര വ്യോമയാന മന്ത്രി

യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന സൂചന നൽകി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ഇൻഡിഗോയ്ക്കെതിരെ തങ്ങൾ എടുക്കുന്ന നടപടി മറ്റ് എയർലൈനുകൾക്കെല്ലാം ഒരു മുന്നറിയിപ്പായിരിക്കുമെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു. രാജ്യസഭയിലാണ് മന്ത്രി

ഇ ഡി നോട്ടീസുമായി വന്നാല്‍ മുട്ടുവിറയ്ക്കുമെന്ന് കരുതിയോ: മുഖ്യമന്ത്രി

കണ്ണൂര്‍: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടീസുമായി വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതികള്‍ക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തിട്ടുണ്ട്.

തെക്കൻ കേരളം ബൂത്തിലേക്ക്; വിധിയെഴുത്ത് തുടങ്ങി

സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആവേശത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക്

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ പരാതി; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. വിധി പറയുന്നതുവരെ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും അറസ്റ്റ് ചെയ്യുന്നത് അനുചിതമാണെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിരീക്ഷണം.

ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാൻ നിർമാതാക്കളുടെ സംഘടന; ‘ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും’

ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി നിർമാതാക്കളുടെ സംഘടനയും. കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി AMMA; ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’ എന്നാണ് പ്രതികരിച്ചിരിക്കുന്നത്. നടി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.