വെള്ളമുണ്ട കിണറ്റിങ്കൽ അങ്ങാടിയോട് സമീപം വീട് നിർമ്മാണ പ്രവർത്തികൾക്കിടെ ടൈൽ മുറിക്കുന്ന കട്ടർ കാലിൽ തട്ടി ഗുരുതരമായ പരിക്കേറ്റ തൊഴിലാളി മരിച്ചു. എറണാകുളം വൈപ്പിൻ സ്വദേശിഅരുൺ ബിജു(28) ആണ് മരിച്ചത്.കാലിന്റെ തുടയുടെ ഭാഗത്താണ് മുറിവേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോക ഭിന്നശേഷിദിനത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 വിഭിന്നശേഷി വിദ്യാർഥികളെ അസംബ്ലിയിൽ ആദരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന







