ഹോമിയോ മെഡിക്കൽ ക്യാമ്പ്
ശ്രേയസ് നമ്പ്യാർകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചീരാൽ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യസന്ദേശം നൽകി.മഴക്കാല രോഗങ്ങളെക്കുറിച്ച് ഡോ.ജോജി ക്ലാസ് എടുത്തു.നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ വി. ടി.ബേബി,മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.എന്നിവർ ആശംസകൾ അർപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് മോളമ്മ ബാബു അധ്യക്ഷത വഹിച്ചു.കെ. പി.വിജയൻ,വത്സല മോഹനൻ,രാധ പ്രസാദ് എന്നിവർ സംസാരിച്ചു.ഫാ.ഡേവിഡ് ആലിങ്കൽ,ഡോ.ജോജി,സിസ്റ്റർ ഷീബ എന്നിവരെ ഷാൾ അണിയിച്ച് ആദരിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്