ടി. സിദ്ദീഖ് എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി സെന്റ് ജോസഫ് യു.പി. സ്‌കൂളിന് പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 2,19,500 രൂപയും നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ലാപ് ടോപ്പും അനുബന്ധ ഉപകരണങ്ങളും പ്രൊജക്ടര്‍ സ്‌ക്രീനും വാങ്ങുന്നതിന് 9,59,589 രൂപയും അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍