ജനകീയ മത്സ്യകൃഷി പദ്ധതികളായ കാര്‍പ്പ് മത്സ്യകൃഷി, പടുത കുളങ്ങളിലെ വരാല്‍, അനാബസ് മത്സ്യകൃഷി, പുന:ചംക്രമണ മത്സ്യകൃഷി, ബയോഫ്ളോക്ക് മത്സ്യകൃഷി, ശാസ്ത്രീയ വരാല്‍ കൃഷി, ശാസ്ത്രീയ അനാബസ് കൃഷി, ശാസ്ത്രീയ ആസ്സാംവാള കൃഷി, ശാസ്ത്രീയ ഗിഫ്റ്റ് കൃഷി, കുളങ്ങളിലെ കൂട് മത്സ്യകൃഷി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 20 നകം തളിപ്പുഴ മത്സ്യഭവനിലോ കാരാപ്പുഴ മത്സ്യഭവനിലോ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ സമര്‍പ്പിക്കാം. ഫോണ്‍: കാരാപ്പുഴ മത്സ്യഭവന്‍: 9497479045, തളിപ്പുഴ മത്സ്യഭവന്‍: 9526822023, അസിസ്റ്റന്റ് ഡയറക്ടര്‍: 04936 293214.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍