മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയം പദ്ധതിയിലേക്ക് ഡോക്ടര്‍ പേര്യ, പൊരുന്നന്നൂര്‍, നല്ലൂര്‍നാട് സി.എച്ച്.സികളിലേക്ക് സായാഹ്ന ഒ.പി ഡോക്ടര്‍ എന്നീ തസതികകളില്‍ താത്കാലിക നിയമനം നടത്തുന്നു. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂലൈ 20 രാവിലെ 11 ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04935 296100.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍