പൂക്കോട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എഴാം ക്ലാസില്‍ നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട ഏഴാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂലൈ 21 ന് രാവിലെ 10 ന് പൂക്കോട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശന പരീക്ഷ നടക്കും. അപേക്ഷകരുടെ രക്ഷിതാക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. ഫോണ്‍: 04936 255156.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍