ജീവനി പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. എന്‍.എം.എസ്.എം. ഗവ. കോളേജ് ഹോംസ്റ്റേഷനായും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ അധിക ചുമതലയോടും കൂടിയാണ് നിയമനം. ജൂലൈ 20 ന് രാവിലെ 11 ന് എന്‍.എം.എസ്.എം ഗവ. കോളേജില്‍ കൂടിക്കാഴ്ച നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയുടെ രേഖകള്‍, അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 204569.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







