മാനന്തവാടി ഗവ. കോളേജില്‍ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. ജൂലൈ 18 ന് രാവിലെ 11 ന് കോളേജില്‍ അഭിമുഖം നടക്കും. റഗുലര്‍ സൈക്കോളജി ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി പ്രവര്‍ത്തി പരിജയം അഭിലഷണീയം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, അവയുടെ പകര്‍പ്പ് എന്നിവയുമായി കോളേജില്‍ എത്തിച്ചേരണം. ഫോണ്‍: 04935 24035.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്