സുൽത്താൻ ബത്തേരി ഗവ.സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാർത്ഥികളിൽ ഭാഷാനൈപുണ്യം വർധിപ്പിക്കുന്നതിനായി,
ലാഗ്വേജ് ക്ലിനിക്കുകൾ പ്രാവർത്തികമാക്കുന്ന തിൻ്റെഭാഗമായി “ഇംഗ്ലീഷ് ക്ലബ്ബ്” ആരംഭിച്ചു. സുൽത്താൻ ബത്തേരി അൽഫോൺസാ കോളേജ് പ്രൊഫസർ ഡോ: പി.എ.മത്തായി
ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ആരംഭിക്കുന്ന
“സിംപിൾ ഇംഗ്ലീഷ് ” എന്ന പ്രതിവാര റേഡിയോ ഓർബിറ്റ് പ്രക്ഷേപണ പരിപാടിയുടെ ഉദ്ഘാടനം പി.റ്റി.എ പ്രസിഡണ്ട് അസീസ് മാടാല നിർവ്വഹിച്ചു. പ്രിൻസിപ്പൾ ദിലിൻ സത്യനാഥ്,മിന്നു
ഗ്ലനീന,ബ്ലെസ്സി മരിയ എന്നിവർ പരിപാടിയിൽ പങ്കെടുത്ത്
സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്