കേരള ആര് ടി സി സ്വിഫ്റ്റ് ബസില് നിന്നും രേഖകള് ഇല്ലാത്ത നിലയില് 40 ലക്ഷം പിടികൂടി.വയനാട് എക്സൈസ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില് വാഹന പരിശോധനക്കിടയില് കെ.എല് 15 എ 2390 നമ്പര് ബസിന്റെ ലഗേജ് ബോക്സില് നിന്നും രേഖകള് ഇല്ലാത്ത പണം പിടികൂടിയത്. പരിശോധനയില് എക്സൈസ് ഇന്സ്പെക്ടര് തമ്പി എ.ജി, പ്രിവന്റീവ് ഓഫീസര് മനോജ് കുമാര് പി.കെ,സിവില് എക്സൈസ് ഓഫീസര്മാരായ അഖില് കെ.എം, മാനുവല് ജിംസന് ടി.പി, എന്നിവര് പങ്കെടുത്തു.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15