ചെന്നലോട്: അവശ വിഭാഗങ്ങൾ ഒഴികെ ആൾതാമസമുള്ള മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന യൂസർ ഫീ, പ്ലാസ്റ്റിക് ശേഖരണം എന്നിവ 100% കൈവരിച്ച് ശുചിത്വ പ്രവർത്തനങ്ങൾക്ക് മാതൃകയായി തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡ്. വാർഡ് നിവാസികളുടെ മികച്ച പിന്തുണയോടെ ഹരിത കർമ്മ സേന അംഗങ്ങളായ അന്നമ്മ സെബാസ്റ്റ്യൻ, സാഹിറ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ ഷമീം പാറക്കണ്ടി, വാർഡ് വികസന സമിതി, ആരോഗ്യ ശുചിത്വ കമ്മിറ്റി തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. അവശ വിഭാഗം ജനങ്ങളുടെ യൂസർ ഫീ തുക ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തി നൽകും. അഴകേറും ചെന്നലോട് ക്യാമ്പിന്റെ ഭാഗമായി ശുചിത്വ മേഖലയിൽ മറ്റു പ്രവർത്തനങ്ങളും വാർഡിൽ നടന്നുവരുന്നു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







