വെണ്ണിയോട് പാത്തിക്കൽ പുഴയിൽ അമ്മയോടൊപ്പം അകപ്പെട്ട മകൾ ദക്ഷക്കായുള്ള തെരച്ചിൽ തുടരുന്നു. കാലത്ത് 8.30ന് ആരംഭിച്ച തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. റസ്ക്യൂ ടീം അംഗങ്ങൾ,ഫയർഫോഴ്സ്,നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ. നാട്ടുകാർ രക്ഷപ്പെടുത്തിയ അമ്മ ദർശന കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്