ദുർഗന്ധമുള്ള വിയർപ്പ് ഇല്ലാതാക്കാൻ ചില എളുപ്പ വഴികൾ..

എപ്പോഴും ‘ഫ്രഷ്’ ആയിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കാറ്. കാഴ്ചയില്‍ മാത്രം പോര ഈ ‘ഫ്രഷ്‍നെസ്’ നമുക്കരികിലേക്ക് ഒരാള്‍ വന്നാലും അയാള്‍ക്ക് നമ്മുടെ ശരീരത്തില്‍ നിന്ന് മടുപ്പിക്കുന്ന ഗന്ധങ്ങളൊന്നും അനുഭവപ്പെടാനും പാടില്ല.

ഇത്തരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുവെങ്കില്‍ കാഴ്ചയ്ക്ക് എത്ര നന്നായി വസ്ത്രം ധരിച്ചിട്ടോ, ഒരുങ്ങിയിട്ടോ കാര്യവുമില്ല.മിക്കവരും ഇക്കാര്യം ശ്രദ്ധിക്കുന്നവർ തന്നെയാണ്.

എന്നാല്‍ ചിലര്‍ ദൗര്‍ഭാഗ്യവശാല്‍ ഇതെക്കുറിച്ചൊന്നും ശ്രദ്ധയില്ലാതെ പോകുന്നതും കാണാം. ഡിയോഡറന്‍റുകള്‍, ബോഡി സ്പ്രേകള്‍ എല്ലാം ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ ഈ പ്രശ്നത്തെ പരിഹരിക്കാം.

എന്നാല്‍ ചില സമയങ്ങളില്‍ ഇവ കൊണ്ടും മനം മടുപ്പിക്കുന്ന ഗന്ധം ഒഴിവാക്കാൻ സാധിക്കാതെ വന്നേക്കാം അങ്ങനെയെങ്കില്‍ പതിവായി ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങളാണിവ.

ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടാകുന്ന പ്രശ്നമുണ്ടെങ്കില്‍ നിര്‍ബന്ധമായും എല്ലാ ദിവസവും കുളിക്കുക. കഴിയുമെങ്കില്‍ രാവിലെയും വൈകീട്ടും കുളിക്കാം. ദുര്‍ഗന്ധം പതിവാണെന്ന് മനസിലാക്കിയാല്‍ ആന്‍റി-ബാക്ടീരിയല്‍ സോപ്പ് ഉപയോഗവും പതിവാക്കി നോക്കാം.

ഇതിന് മുമ്പായി ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടേണ്ടുണ്ട്. കുളിച്ചുകഴിഞ്ഞാല്‍ നല്ലരീതിയില്‍ ശരീരം തുടച്ചുണക്കണം. വൃത്തിയുള്ള, ഉണങ്ങിയ ടവല്‍ കൊണ്ട് വേണം തുടയ്ക്കാൻ. ഇതും ദുര്‍ഗന്ധം ഇല്ലാതാക്കാൻ സഹായിക്കും.

ശരീരം പെട്ടെന്ന് വിയര്‍ക്കുന്നവരിലെല്ലാമാണ് ഏറെയും ദുര്‍ഗന്ധമുണ്ടാകാറ്. അല്ലാതെയും ഉണ്ടാകാം. രണ്ടായാലും ഈ പ്രശ്നമുള്ളവര്‍ എപ്പോഴും അലക്കിയ, വൃത്തിയുള്ള വസ്ത്രം തന്നെ ധരിക്കുക.

വസ്ത്രത്തില്‍ സുഗന്ധമുള്ള ഫാബ്രിക് കണ്ടീഷ്ണറുകള്‍ ഉപയോഗിക്കുകയും ആവാം. ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമൊഴിവാക്കാൻ ‘ആന്‍റിപെര്‍സ്പിരന്‍റ്സ്’ഉം ഉപയോഗിക്കാം. പ്രമുഖ ബ്രാൻഡുകള്‍ക്കെല്ലാം ഈ ഉത്പന്നമുണ്ട്. ഇവ വിപണിയിലും സുലഭമാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.