മാലിന്യമുക്തം നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി സംസ്ഥാ സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയില്‍ പൊതുസ്ഥലങ്ങളിലോ, പൊതുനിരത്തിലോ, ജലാശയങ്ങളിലോ മാലിന്യം നിക്ഷേപം നടത്തുന്നവരെക്കുറിച്ച് തെളിവ് സഹിതം (ഫോട്ടോ, വീഡിയോ) വിവരം നല്‍കുന്നവര്‍ക്ക് പിഴ ഈടാക്കുന്നതിനനുസരിച്ച് പാരിതോഷികം നല്‍കും. മാലിന്യ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ 7356551033 എന്ന നമ്പറിലോ batherymunicipality@gmail.com എന്ന ഇ-മെയിലിലോ അയക്കാം.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ