വയനാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ ജൂലൈ 29 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. ജില്ലക്ക് അകത്തും പുറത്തും നിന്നുമുളള പ്രമുഖ സ്വകാര്യ ഉദ്യോഗദായകര്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ https://rb.gy/lsawg എന്ന ഗൂഗിള്‍ ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04935 246222, 04936 202534.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ