മിന്നുമണിക്ക് കെ.സി.എ.യിൽ ആജീവാനന്ത അംഗത്വം ലഭിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനിൽ വോട്ടവകാശത്തോടു കൂടിയ ആജീവാനാന്ത അംഗത്വമാണ് ലഭിച്ചത്.
ഇന്ത്യക്ക് വേണ്ടി രണ്ട് മാച്ച് കളിച്ച യോഗ്യതയിലാണ് അംഗത്വം. കേരളത്തിൽ നിന്ന് 14 പേർക്ക് മാത്രമാണ് ഇപ്പോൾ വോട്ടവകാശത്തോടു കൂടിയ അംഗത്വമുള്ളത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







