ബിയർ ഇനി പൗഡർ രൂപത്തിലും ; ലോകത്തിലാദ്യം..

ബിയർ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ അത്തരക്കാർക്ക് ആഗ്രഹിക്കുമ്പോൾ തന്നെ ഞൊടിയിടയിൽ ബിയർ കുടിക്കാനൊരു മാർഗമാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ഇനി എല്ലാവർക്കും ഹോം ബ്രൂവറി ഉണ്ടാക്കാൻ സാധിക്കും. ബിയറിനെ പൊടി രൂപത്തിൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജർമൻ കമ്പനിയായ ന്യൂസെല്ലെ ക്ളോസ്ററർ ബ്രൂവറി.

കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും സംഗതി സത്യമാണ്. ഈ പൊടിയുണ്ടെങ്കിൽ വളരെ വേഗത്തിൽ ഇൻസ്റ്റന്റായി ബിയർ ഉണ്ടാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള ഒരു ബിയർ ലോകത്താദ്യമായിട്ടാണ് ഇറക്കുമതി ചെയ്യുന്നതെന്നും കമ്പനി അവകാശമുന്നയിക്കുന്നുണ്ട്. ഇൻസ്റ്റന്റ് കോഫി ഉണ്ടാക്കുന്നതുപോലെ തന്നെ ലളിതമായി ബിയറും ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഇവരുടെ വാദം.

നിലവിൽ ജർമനിയിലാണ് ഈ ബിയർ പൊടി ലഭിക്കുക. വരും വർഷങ്ങളിൽ ആഗോളതലത്തേയ്ക്ക് വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ബിയർ പ്രേമികൾക്ക് ഒരു കോഫിയോ പ്രോട്ടീൻ ഷെയ്ക്കോ ഉണ്ടാക്കുന്ന എളുപ്പത്തിൽ ബിയറും ഉണ്ടാക്കാൻ കഴിയുമെന്നത് ചെറിയ കാര്യമല്ല. ഒരു ഗ്ലാസിലേയ്ക്ക് രണ്ട് സ്പൂൺ ബിയർ പൊടി ചേർക്കുക. വെള്ളം ചേർത്ത് നന്നായി കുലുക്കിയെടുത്താൻ ബിയർ തയ്യാർ.

നോൺ ആൽക്കഹോളിക് ബിയറാണ് നിലവിൽ ഇത്തരത്തിൽ പൊടി രൂപത്തിൽ ലഭ്യമായിരിക്കുന്നത്. ആഗോളാടിസ്ഥാനത്തിൽ വാണിജ്യം ചെയ്യാനുള്ള ആൽക്കഹോളിക് പതിപ്പ് ബിയർ പൊടി ഉടൻ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

ബിയർ പൊടി വിപണിയിൽ സജീവമാകുന്നതോടെ ബിയറിന്റെ ഭാരം ഗണ്യമായി കുറച്ച് ചരക്ക് നീക്കം കൂടുതൽ എളുപ്പത്തിലാകുമെന്നും ബ്രൂവറി ജനറൽ മാനേജർ സ്റ്റെഫാൻ ഫ്രിറ്റ്ഷെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു കിലോ ഭാരമുള്ള ബിയർ 45 ഗ്രാമായി കുറച്ചുകൊണ്ടുവരാൻ സാധിക്കും. 42 തരം ബിയറുകളാണ് കമ്പനി നിലവിൽ നിർമ്മിക്കുന്നത്. അതിൽ ഗ്ലൂട്ടൺ ഫ്രീ ബിയറും നോൺ ആൽക്കഹോളിക് ബിയറും ഉൾപ്പെടുന്നുണ്ട്.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.