വെണ്ണിയോട് : കോട്ടത്തറ വില്ലേജ് ഓഫീസർ റിട്ടേർഡായി 5 മാസം കഴിഞ്ഞിട്ടും പുതിയ ആളെ നിയമില്ല. വെള്ളം കയറി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന പഞ്ചായത്ത് ആണ് കോട്ടത്തറ.കൊളവയൽ,വസ്തികുന്ന്, ചെറിയമൊട്ടംകുന്ന് തുടങ്ങി നിരവധി കോളനികളിലെ ആളുകളെ വെള്ളം കയറി കഴിഞ്ഞാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടതുമാണ്.ഈ അവസരത്തിൽ പോലും വില്ലേജ് ഓഫീസർ ഇല്ലാത്ത അവസ്ഥയിലാണ് കോട്ടത്തറ.കുറഞ്ഞ ദിവസങ്ങൾ മാത്രം ഇൻചാർജ് നൽകുകയും പിന്നീട് പടിഞ്ഞാറത്തറ വില്ലേജ് ഓഫീസർക്ക് ഇൻചാർജ് നൽകുകയുമാണ് ഉണ്ടായത്.ചാർജ് നൽകിയ ഓഫീസർ ആഴ്ചയിൽ ഒരു ദിവസം പോലും വില്ലേജിൽ എത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.കൈവശ സർട്ടിഫിക്കറ്റിനും വരുമാന സർട്ടിഫിക്കറ്റിനും സാക്ഷി പത്രത്തിനും ഒപ്പിടുന്നതിനു വേണ്ടി പോലും പടിഞ്ഞാറത്തറയിലേക്ക് ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ് ജനങ്ങൾക്കുള്ളത്. വില്ലേജ് ഓഫീസറെ ഉടൻ നിയമിക്കണമെന്ന് DAWF ജില്ലാ വൈസ് പ്രസിഡണ്ട് റഷീദ് വെണ്ണിയോട്,കൽപ്പറ്റ ഏരിയ സെക്രട്ടറി തലക്കൽ ജോസ്,കോട്ടത്തറ പഞ്ചായത്ത് സെക്രട്ടറി റിയാസ് കെ.പി, പ്രസിഡണ്ട് മണിയൻ എന്നിവർ ആവശ്യപ്പെട്ടു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്