പിങ്ക് വാട്ട്സ്ആപ്പ് തട്ടിപ്പ്: ഹാക്കർമാരുടെ വലയിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

പിങ്ക് വാട്ട്സ്‌ആപ്പുമായാണ് ഹാക്കര്‍മാര്‍ ഇത്തവണ എത്തിയിരിക്കുന്നത്. ലിങ്ക് അയച്ചുകൊടുത്താണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. വാട്ട്സ്‌ആപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാആപ്പ് ഡൗ്ണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയര്‍ ചെയ്യുന്നത്. ഈ ലിങ്ക് പലര്‍ക്കും അയച്ചുകൊടുത്ത് പുതിയ ഫീച്ചറുള്ള വാട്ട്സാപ്പ് ലഭിക്കാനായി വാട്ട്സാആപ്പിന്റെ പുതിയ രൂപം ഡൗണ്‍ലോഡ് ചെയ്യാനാവശ്യപ്പെടുന്നു. തുടര്‍ന്ന് കോണ്‍ടാക്റ്റ് നമ്ബറുകളും സേവ് ചെയ്ത ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കപ്പെടുന്നു. കൂടാതെ പണവും നഷ്ടപ്പെടുന്നു.

അടുത്തിടെ ‘പിങ്ക് വാട്ട്‌സാപ്പി’നെ കുറിച്ച്‌ മുംബൈ പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട ഈ പുതിയ തട്ടിപ്പിനെക്കുറിച്ച്‌ ഉദ്യോഗസ്ഥര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്. കൂടാതെ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും പറയുന്നു. ഇതൊരു മാല്‍വെയര്‍ സോഫ്റ്റ്‌വെയര്‍ ആണ്. ഇത് വഴി നിങ്ങളുടെ മൊബൈല്‍ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വ്യാജന്മാര്‍ സജീവമാകുന്നതൊരു പതിവ് കാഴ്ചയായിരിക്കുകയാണ്.

ഉപയോക്താക്കളെ അവരുടെ കെണിയില്‍ വീഴ്ത്തി സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നതിനുള്ള വിവിധങ്ങളായ പുതിയ തന്ത്രങ്ങളും വഴികളുമായാണ് ഇക്കൂട്ടര്‍ സജീവമായിരിക്കുന്നത്. വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് വിവിധ അപകടസാധ്യതകള്‍ നേരിടേണ്ടിവരുമെന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സ്പാം ആക്രമണം, മൊബൈല്‍ ഉപകരണങ്ങളുടെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുക എന്നിവ ഇതിന്റെ ഫലങ്ങളാണ്.

ഇതില്‍ നിന്ന് രക്ഷപ്പെടാനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ മൊബൈലില്‍ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടനെ അത് അണ്‍ഇൻസ്റ്റാള്‍ ചെയ്യുകയാണ്. കൂടാതെ അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത നിങ്ങള്‍ പരിശോധിച്ചിട്ടില്ലെങ്കില്‍ പണി കിട്ടാൻ സാധ്യതയേറെയാണെന്ന് ഓര്‍ക്കുക. ഔദ്യോഗിക ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നോ നിയമാനുസൃതമായ വെബ്സൈറ്റുകളില്‍ നിന്നോ മാത്രം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക.

ശരിയായ ആധികാരികതയോ സ്ഥിരീകരണമോ ഇല്ലാതെ ലിങ്കുകളോ സന്ദേശങ്ങളോ മറ്റുള്ളവര്‍ക്ക് കൈമാറരുത്.ലോഗിൻ ക്രെഡൻഷ്യലുകള്‍, പാസ്‌വേഡുകള്‍, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, സമാന വിവരങ്ങള്‍ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങളോ സാമ്ബത്തിക വിവരങ്ങളോ ഓണ്‍ലൈനില്‍ ആരുമായും പങ്കിടാതിരിക്കുക. സൈബര്‍ കുറ്റവാളികളുടെ കെണിയിലകപ്പെടാതെ ഇരിക്കാൻ ‌ ജാഗ്രത പാലിക്കുക.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.