കല്‍പ്പറ്റ: മുന്‍മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുമായി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ അനുശോചനയോഗം ചേരും. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന യോഗത്തിന് മുന്നോടിയായി കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും മൗന ജാഥയും നടക്കും. അനുശോചനയോഗത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാമൂദായിക, സാംസ്‌ക്കാരിക രംഗത്തെ എല്ലാനേതാക്കളും പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ജനാധിപത്യവിശ്വാസികളായ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അഭ്യര്‍ഥിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍