കൽപ്പറ്റ: വയനാട് ജില്ല മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നെടുംതൂണുമായിരുന്ന
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൽപ്പറ്റ കലക്ടറേറ്റ് സമീപത്തു നിന്ന് മൗനജാഥ നടത്തി.ഡിസിസിയിൽ അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ചിന്നമ്മ ജോസ്, ജില്ലാ വൈസ് പ്രസിഡണ്ട്മാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ, ജില്ലാ സെക്രട്ടറിമാർ, ബ്ലോക്ക് പ്രസിഡണ്ട്മാർ എന്നിവർ അനുശോചനം അറിയിച്ചു സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







