മുട്ടിൽ :കാണാതായ യുവാവിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ നിന്നും കണ്ടെത്തി. കാക്കവയൽ തെനേരി കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ (27) ന്റെ മൃതദേഹമാണ് മുട്ടിൽ കെവിആറിന് എതിർവശത്തായുള്ള ചതുപ്പിൽ നിന്നും കണ്ടെത്തിയത്. സമീപത്തുനിന്ന് അരുണിന്റെ ബൈക്കും മൊ ബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. റോഡപകടമാണന്ന് സംശയിക്കുന്നതായും, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണതായിരിക്കുമെന്നും പോലീസ് പറയുന്നു. മീനങ്ങാടി 54 ൽ പുക പരിശോധന കേന്ദ്രം നടത്തി വരികയായിരുന്നു അരുൺ. ജൂലൈ 17 നാണ് അരുണിനെ കാണാതായത്. മീനങ്ങാടി സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരുന്നു. അമ്മ: ശോഭന, രണ്ട് സഹോദരങ്ങളുണ്ട്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







