കൊതുകുജന്യ രോഗങ്ങള്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൊളാഷ് മത്സരം നടത്തി

കൊതുകുജന്യ രോഗങ്ങളും പ്രതിരോധവുമായി ബന്ധപ്പെട്ട് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി ഉപജില്ലകളിലെ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൊളാഷ് തയ്യാറാക്കല്‍ മത്സരം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ആരോഗ്യകേരളം വയനാട്, ജെ.ആര്‍.സി വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.

കൽപ്പറ്റ എന്‍.എസ്.എസ് ഹൈസ്‌കൂളില്‍ നടന്ന വൈത്തിരി ഉപജില്ലാ കൊളാഷ്‌ മത്സരം കൽപ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബും സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ബത്തേരി ഉപജില്ലാ മത്സരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷും ഉദ്ഘാടനം ചെയ്തു.

ഒരു സ്‌കൂളില്‍ നിന്ന് 3 മുതല്‍ 5 വരെ കുട്ടികളാണ് മത്സരിച്ചത്. പടിഞ്ഞാറത്തറ എ.യു.പി സ്‌കൂള്‍, അച്ചൂർ ജി.എ.ച്ച്.എസ്, കൽപ്പറ്റ എച്ച്‌.ഐ.എം യു.പി സ്‌കൂള്‍, നടവയൽ സെന്റ് തോമസ് യു.പി സ്‌കൂള്‍, മേപ്പാടി ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ വൈത്തിരി ഉപജില്ലയില്‍ നിന്നും പഴൂര്‍ സെന്റ് ആന്റണീസ് എ.യു.പി സ്‌കൂള്‍, അമ്പലവയൽ ജി.വി.എച്ച്.എസ്.എസ്, മൂലങ്കാവ് ജി.എച്ച്.എസ്.എസ്, അരിമുള, എ.യു.പി.എസ്, പരിയാരം ജി.എച്ച്.എസ് എന്നീ സ്‌കൂളുകള്‍ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ നിന്നും ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി. ട്രാഫിക് ബോധവല്‍ക്കരണ ക്ലാസും ജെ.ആര്‍.സി പഠനക്യാമ്പും ഇതോടനുബന്ധിച്ച് നടന്നു. മാനന്തവാടി ഉപജില്ലാതല മത്സരം ജൂലൈ 29 ന് നടക്കും. ഇതില്‍ നിന്നും അഞ്ചു സ്‌കൂളുകളെ ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കും. ജില്ലാതല മത്സരം ആഗസ്റ്റ് ആദ്യവാരം മീനങ്ങാടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിയവര്‍ പങ്കെടുക്കും.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.