കനത്ത കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് തെങ്ങ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് നെല്ലിയമ്പത്ത് മുല്ലപ്പള്ളി അമ്മദ് കോയയുടെ വീടിനു മുകളിലേക്കാണ് ഇന്ന് രാവിലെ തെങ്ങ് വീണത്. സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് കൊണ്ട് വൻ അപകടം ഒഴിവായി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







