പനമരം: കെ.സി.വൈഎം. മാനന്തവാടി രൂപതയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കെ.സി.വൈ.എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ
മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി, പനമരം ടൗണിൽ പന്തം കൊളുത്തി പ്രതിക്ഷേധ പ്രകടനം നടത്തി.
കെ സി വൈ എം മാനന്തവാടി രൂപത ഡയറക്ടർ ഫാ.സാന്റോ അമ്പലത്തറ പന്തം കൊളുത്തി പ്രകടനത്തിന് തുടക്കം കുറിച്ചു.
കെ സി വൈ എം നടവയൽ മേഖല പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ കെ സി സി മാനന്തവാടി രൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൻ,
ഫാ.തോമസ് തേരകം
എന്നിവർ സംസാരിച്ചു.
കെ സി വൈ എം രൂപത സെക്രട്ടറി,രൂപത ട്രഷറർ ബിബിൻ പിലാപിള്ളി,മേഖല സെക്രട്ടറി അബിൻ തരിമാക്കൻ, മേഖല ട്രഷറർ അഖിൽ മുരിങ്ങമറ്റം എന്നിവർ നേതൃത്വം നൽകി നൂറോളംപേർ പ്രതിഷേധ സമരത്തിൽ പങ്കാളികളായി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







